Book Written By : dennis joseph
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സല്മന് റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ഇനി മലയാളത്തിലും. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളില്‍ ഒന്നായ മാന്‍ ബുക്കര്‍ പുരസ്കാരം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൃതിയായിരുന്നു മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍. 1981ലായിരുന്നു റുഷ്ദിയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. പിന്നീട് 1997ല്‍ അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലൂടെയും (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന് ) 2006ല്‍ കിരണ്‍ ദേശായിയുടെ ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസിലൂടെയും (നഷ്ടങ്ങളുടെ അനന്തരാവകാശം ) 2008ല്‍ അരവിന്ദ് അഡിഗയുടെ ദി വൈറ്റ് ടൈഗറിലൂടെയും (വെള്ളക്കടുവ) ഇന്ത്യയിലേയ്ക്ക് മാന്‍ ബുക്കര്‍ എത്തിയിരുന്നു. 1981 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ സഞ്ചരിച്ചത് കൊളോണിയലിസത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമവും വിഭജനവും അവശേഷിപ്പിച്ച പാതകളിലൂടെയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ അതേ സമയത്ത് ജനിച്ചുവീണ കുറെ മനുഷ്യരുടെ കഥയാണ് നോവല്‍ പറയുന്നത്. അവരില്‍ ഒരാളായ സലീം സിനായ് വിവരിക്കുന്ന രീതിയിലാണ് നോവലിന്റെ അവതരണം. മാജിക്കല്‍ റിയലിസത്തിന്റെ ഉദാത്ത മാതൃകയായി മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ അനുവാചക മനസില്‍ സ്ഥാനം പിടിച്ചു. നോവല്‍ ഒരുപാടൊരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു.
If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.
We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.